
പത്തനംതിട്ട : പത്തനംതിട്ടയിൽ എഐ ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോർ വാഹന വകുപ്പ് പിടികൂടി.
പത്തനംതിട്ട കുന്നന്താനത്ത് വച്ചാണ് പ്രതി പിടിയിലായത്. സ്ഥിരം ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ആളാണ് പ്രതി.
നമ്പർ പ്ലേറ്റ് മറച്ചു വച്ചതിന് പുതുതായി 3000 രൂപ പിഴയും , ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴയും ചുമത്തി.നേരത്തെ നടത്തിയ നിയമലംഘനങ്ങൾക്ക് 5000 രൂപ പിഴ പ്രതി അടയ്ക്കാനുണ്ട്.