Kerala
അമ്മ ഇന്നെത്തും മിഥുനെ കാണാൻ..; രാവിലെ 10 മണിക്ക് തേവലക്കര ബോയ്സ് സ്കൂളിൽ പൊതുദർശനം; സംസ്കാര ചടങ്ങുകൾ വൈകിട്ട് 4 ന് | Mithun
വിദേശത്ത് വീട്ടുജോലിക്ക് പോയ അമ്മ സുജ രാവിലെ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കൊല്ലം: തേവൽക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാര ചടങ്ങുകളിന്ന് നടക്കും. വൈകിട്ട് 4 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക(Mithun). വിദേശത്ത് വീട്ടുജോലിക്ക് പോയ അമ്മ സുജ രാവിലെ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതേ തുടർന്നാണ് സംസ്കാരച്ചടങ്ങുകൾ വൈകിട്ടേക്ക് മാറ്റിയത്. അതേസമയം, രാവിലെ 10 മണിക്ക് തേവലക്കര ബോയ്സ് സ്കൂളിൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും.
പടിഞ്ഞാറേ കല്ലട വലിയപാടത്തെ മനു ഭവനിൽ മിഥുൻ, കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. സ്കൂളിലെ ഷെഡ്ഡിനു മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് സ്കൂളിൽ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതക്കമ്പിയിൽ തട്ടി മിഥുന് ഷോക്കേറ്റ് അപകടമുണ്ടായത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

