നാടിനെ നടുക്കിയ ദുരന്തം: ഇടുക്കിയിൽ 4 വയസുകാരനെ കൊലപ്പെടുത്തിയ അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം | Suicide

സംഭവത്തിന് തൊട്ടുമുമ്പ് രഞ്ജിനി ഭർത്താവിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു.
നാടിനെ നടുക്കിയ ദുരന്തം: ഇടുക്കിയിൽ 4 വയസുകാരനെ കൊലപ്പെടുത്തിയ അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമെന്ന് പ്രാഥമിക നിഗമനം | Suicide
Published on

ഇടുക്കി: പണിക്കൻകുടിയിൽ നാല് വയസ്സുകാരൻ മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ നാട് ഞെട്ടലിൽ. മാനസിക അസ്വാസ്ഥ്യം മൂലമാണ് ഈ ദാരുണസംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പണിക്കൻകുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (35), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.(Mother who killed her 4-year-old son in Idukki committed suicide due to mental illness)

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പണി കഴിഞ്ഞ് ഷാലറ്റ് വീട്ടിലെത്തിയപ്പോഴാണ് ദുരന്തം കണ്ടത്. മകൻ ആദിത്യനെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിലും ഭാര്യ രഞ്ജിനിയെ തൂങ്ങിമരിച്ച നിലയിലും ആയിരുന്നു കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാലറ്റും ഭാര്യയും മകനും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് ഇവരുടേത്. രഞ്ജിനിക്ക് ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മരുന്നുകൾ കഴിച്ചിരുന്നതിനാൽ മാനസികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. മുൻപ് ഇതിന് ചികിത്സ തേടി മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ സ്ഥിരീകരിച്ചു.

രഞ്ജിനിയെ അടുത്ത ദിവസം ഡോക്ടറെ കാണിക്കാനായി ഇരിക്കുകയായിരുന്നുവെന്ന് ഭർത്താവ് ഷാലറ്റ് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് തൊട്ടുമുമ്പ് രഞ്ജിനി ഭർത്താവിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, രഞ്ജിനിയുടെ മാനസിക പ്രശ്‌നങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വെള്ളത്തൂവൽ എസ്.എച്ച്.ഒ. അജിത് കുമാർ പറയുന്നതനുസരിച്ച്, നിലവിൽ സംഭവത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com