കൊച്ചി : കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍.
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദർ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കർമലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്. കേരള കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷമാണ്. ധന്യ മദർ ഏലീശ്വാ ഇനിമുതൽ വാഴ്തപ്പെട്ട മദർ ഏലീശ്വയായി അറിയപ്പെടും.
1831 ഒക്ടോബര്‍ 15നാണ് വരാപ്പുഴയിലാണ് ഏലിശ്വയുടെ ജനനം. കേരളത്തിലെ സ്ത്രീകളുടെ നവോത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളുകളുടെ കൂട്ടത്തില്‍ ഏലിശ്വയെ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചിതിന്റൈ പേരില്‍ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വമാണ് മദര്‍ ഏലിശ്വ. പെണ്‍കുട്ടികള്‍ക്ക് ബോര്‍ഡിങ് ആരംഭിക്കുക തുടങ്ങി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.