
കോഴിക്കോട്: കൊയിലാണ്ടി മൂടാടിയില്‍ മകന്റെ വേർപാടിന് പിന്നാലെ അമ്മയും മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി(87)യും മകന്‍ അശോകനു(65)മാണ് മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരണപ്പെട്ടത്.
മാവിന്റെ മുകളില്‍ നിന്ന് വീണാണ് അശോകന്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അമ്മ നാരായണിയും മരിച്ചത്.രണ്ടുപേരുടെയും സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.