കൊട്ടാരക്കര : നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരിച്ചു. കടയ്ക്കൽ സ്വദേശിനി മിനി (42)ആണ് മരണപ്പെട്ടത്. കൊട്ടാരക്കര റയിൽവേ സ്റ്റേഷനിൽ 5:30 നായിരുന്നു ദാരുണ സംഭവം നടന്നത്.
സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി.
മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതിൽപടിയിൽ നിന്നും ചാടിയ മിനി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.