നിക്കറിൽ മൂത്രം ഒഴിച്ചു; ആലപ്പുഴയിൽ നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മയുടെ ക്രൂരത; അറസ്റ്റ് | Crime

നിക്കറിൽ മൂത്രം ഒഴിച്ചു; ആലപ്പുഴയിൽ നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മയുടെ ക്രൂരത; അറസ്റ്റ് | Crime
Published on

ആലപ്പുഴ: ജില്ലയിലെ കായംകുളത്ത് നാലര വയസുകാരനു നേരെ അമ്മയുടെ ക്രൂര പീഡനം. കുട്ടിയെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചതായാണ് റിപ്പോർട്ട്. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിനാണ് അമ്മയുടെ ക്രൂര നടപടി എന്നാണ് റിപ്പോർട്ട്. അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിൻഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്.

അതേസമയം , ചപ്പാത്തി കല്ലിൽ ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. അമ്മ ഉപദ്രവിച്ചുവെന്ന് തന്നെയാണ് കുട്ടിയും നൽകിയ മൊഴി. കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com