
ബദിയടുക്ക: കാസർകോട് ഉക്കിനടുക്കക്ക് സമീപം ഏൽക്കാനയിൽ അമ്മയെയും രണ്ടു വയസുള്ള മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏൽക്കാന പാലത്തിന് സമീപത്ത് താമസിക്കുന്ന ഈശ്വർ നായക്കിന്റെ ഭാര്യ പരമേശ്വരി (42), മകൾ പദ്മിനി (രണ്ട്) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്.
മുണ്ട്യ അടുക്കയിൽ ഉത്സവത്തിന് ഭർത്താവ് ഈശ്വര നായിക്കും മകൻഹരിപ്രസാദും രാവിലെ പോയിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഇരുവരെയും കണ്ടില്ല. പിന്നീടാണ് കുളത്തിൽ ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തടുത്ത് കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.