Palakkad car explosion

Palakkad car explosion: പാലക്കാട്ട് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്ക്; രണ്ടു കുട്ടികളുടെ നില ഗുരുതരം

Published on

പാലക്കാട്: ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട്ട്, കാറിന് തീപിടിച്ച് ഒരു കുടുംബത്തിലേ നാലുപേര്‍ക്ക് പരിക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ (6) എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയും കൂട്ടി കാറില്‍ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. എല്ലാവരും കാറില്‍ കയറിയതിന് ശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയും ഇതിനുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുകയുമായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. കാറിനുള്ളിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. ഒന്നരമാസം മുന്‍പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ അന്തരിച്ചത്. ഇതിനുശേഷം ജോലിയില്‍നിന്ന് അവധിയെടുത്ത എല്‍സി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെപ്രവേശിച്ചത്. തൊട്ടുപിന്നാലെയാണ് കൂടി തേടിയെത്തിയത്.

Times Kerala
timeskerala.com