തൃശൂർ : തൃശൂരിൽ വീടിനുള്ളില്‍ അമ്മയും മകനും ആത്മഹത്യ ചെയ്‌ത നിലയില്‍. മതിലകം ചെന്തെങ്ങ് ബസാറില്‍ വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ (65), മകന്‍ വിജേഷ് (38) എന്നിവരാണ് മരിച്ചത്.
വിജേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം. സംഭവത്തിൽ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.