ഇടുക്കി : ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.