കൊല്ലം : അമ്മയെയും മകനെയും തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൈനാഗപ്പള്ളി വേങ്ങ, പ്രണവത്തില്‍ വസന്ത (68) മകന്‍ ശ്യാം (48) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഓച്ചിറ റെയില്‍വേ സ്‌റ്റേഷന് സമീപം ജനശതാബ്ദി എക്‌സപ്രസ് ഇടിച്ചാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന് നിഗമം.
ശ്യാമും ഭാര്യ പ്രമീളയും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്രമീള ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിനായി ശനിയാഴ്ച രാവിലെ ഇരുവരും സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു.
പ്രമീള പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ശ്യാം എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ശ്യാമിനെയും അമ്മയെയും തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.