വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ ; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം|murder case

കൈതവളപ്പിൽ പരേതനായ പരമേശ്വരൻ ഭാര്യ മണി (74) മകൾ രേഖ (43) എന്നിവരാണ് മരണപ്പെട്ടത്
dead body
Published on

തൃശ്ശൂര്‍: തൃശ്ശൂര്‍ പടിയൂരിൽ വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി.കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരൻ ഭാര്യ മണി (74) മകൾ രേഖ (43) എന്നിവരാണ് മരണപ്പെട്ടത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച്ചയാണ് പടിയൂർ പഞ്ചായത്തിന് സമീപമുള്ള വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികളാണ് മണിയുടെ മറ്റൊരു മകളെ വിവരം അറിയിച്ചത്. ഇവർ വന്ന് വീടിൻ്റെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് രണ്ടുപേരയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.

വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിലായിരുന്നു. മകൾ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നു. ഇയാളെ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറയുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com