Mortuary : ഗർഭിണിയുടെ മൃതദേഹം പുറത്തു നിന്നുള്ളവർക്ക് ഫ്രീസർ തുറന്നു കാണിച്ച സംഭവം : പോലീസിൽ റിപ്പോർട്ട് ചെയ്യാതെ അധികൃതർ

അന്വേഷണത്തിന് വേണ്ടി പ്രത്യേക സമിതി രൂപീകരിച്ചുവെന്നും ജീവനക്കാരുടെ മൊഴിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രേഖ വ്യക്തമാക്കി.
Mortuary Incident at Nedumangad Hospital Sparks Outrage
Published on

തിരുവനന്തപുരം : നാല് മാസം ഗർഭിണി ആയിരുന്ന യുവതിയുടെ മൃതദേഹം പുറത്ത് നിന്നുള്ളവർക്ക് ഫ്രീസർ തുറന്നു കാണിച്ച സംഭവത്തിൽ പോലീസിൽ റിപ്പോർട്ട് ചെയ്യാതെ അധികൃതർ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം.(Mortuary Incident at Nedumangad Hospital Sparks Outrage)

അന്വേഷണത്തിന് വേണ്ടി പ്രത്യേക സമിതി രൂപീകരിച്ചുവെന്നും ജീവനക്കാരുടെ മൊഴിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രേഖ വ്യക്തമാക്കി. ആരിൽനിന്നും പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസിൽ റിപ്പോർട്ട് ചെയ്യാത്തത് എന്നാണ് ഇവർ പറഞ്ഞത്.

അധികൃതരുടെ അനുവാദമില്ലാതെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാർ തുറന്നു കാട്ടിയത് ഭർതൃഗൃഹത്തിൽ മരിച്ച 28കാരിയുടെ മൃതദേഹമാണ്. ബന്ധുക്കൾക്കാണ് മൃതദേഹം കാണിച്ചു കൊടുത്തതെന്നാണ് വിശദീകരണം. ഇയാളെ 15 ദിവസത്തേക്ക് ജോലിയിൽ നിന്നും മാറ്റിനിർത്തി.

Related Stories

No stories found.
Times Kerala
timeskerala.com