പകുതിയിലധികം ഇന്ത്യക്കാര്‍ക്കും വിദേശത്തേക്ക് പറക്കണം; സര്‍വേ

DGCA announces inquiry into mass cancellation of IndiGo and Air India flights
Updated on

കൊച്ചി : എഐ അധിഷ്ഠിത ഗ്ലോബല്‍ ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ടേണ്‍ (TERN) ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ 20205-ല്‍ വിദേശത്തേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലുടനീളമുള്ള 8,000 ആളുകള്‍ക്കിടയില്‍ നടത്തിയ 'ഇയര്‍-എന്‍ഡര്‍ മൈഗ്രേഷന്‍ ബാരോമീറ്റര്‍' സര്‍വേ പ്രകാരംമാണ് ഈ കണ്ടെത്തല്‍.

സര്‍വേ പ്രകാരം സാമ്പത്തികവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് 52% ഇന്ത്യക്കാരും വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയോ സാധ്യതകള്‍ തേടുന്നവരുമാണ്. സാമ്പത്തിക വളര്‍ച്ചയാണ് കുടിയേറ്റത്തിനുള്ള പ്രധാന കാരണമായി 46% പേര്‍ ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍പരമായ വളര്‍ച്ച (34%), വ്യക്തിപരമായ സ്വപ്നങ്ങള്‍ (9%), ആഗോള എക്‌സ്‌പോഷര്‍ (4%) എന്നിവയാണ് മറ്റ് കാരണങ്ങള്‍.

യൂറോപ്പുംം ഏഷ്യയുമാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. 43% പേര്‍ ജര്‍മ്മനിയെയാണ് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കാണുന്നത്. യുകെ (17%), ജപ്പാന്‍ (9%), യുഎസ്എ (4%) എന്നിവയാണ് തൊഴിലന്വേഷകരുടെ മറ്റ് രാജ്യങ്ങള്‍.

വിദേശത്തേക്ക് പോകുന്ന നഴ്‌സുമാരില്‍ ഭൂരിഭാഗവും (61%) ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് പുറത്തുള്ള ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ളവരാണ്. നഴ്‌സിംഗ് കുടിയേറ്റത്തില്‍ ഡല്‍ഹി എന്‍സിആര്‍ (17%), ദക്ഷിണേന്ത്യ (9%), വടക്കുകിഴക്കന്‍ ഇന്ത്യ (9%) എന്നിങ്ങനെയാണ് പങ്കാളിത്തം.

ഭാഷാപരമായ പ്രാവീണ്യം നേടുന്നത് വലിയൊരു തടസ്സമായി നിലനില്‍ക്കുന്നത് തിരിച്ചടിയാണ്. 44 ശതമാനം പേരും ഭാഷപരമായ പ്രാവീണ്യം പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, പരമ്പരാഗത റിക്രൂട്ട്മെന്റ് രീതികളിലെ വിശ്വാസക്കുറവും ഒരു പ്രധാന പ്രശ്‌നമാണ്. 48% പേര്‍ക്ക് അനഭിലഷണീയമായ റിക്രൂട്ട്മെന്റ് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലായ്മ (33%), അമിത ചിലവ് (14%), നീണ്ട നടപടിക്രമങ്ങള്‍ (10%) എന്നിവ കുടിയേറ്റ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.

വിസ നടപടികളിലെ കാലതാമസവും സര്‍വേ ചൂണ്ടിക്കാക്കുന്നുണ്ട്. 26% പേര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വിസ ലഭിച്ചപ്പോള്‍, 13% പേര്‍ക്ക് ഒരു വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സുതാര്യവും ലളിതവുമായ കുടിയേറ്റ രീതികള്‍ നിലവില്‍ വരുമെന്ന് ടേണ്‍ ഗ്രൂപ്പ് വിലയിരുത്തുന്നു.

ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യുവതലമുറആഗോളതലത്തില്‍ ജോലി ചെയ്യാന്‍ സജ്ജരാണ്. സുതാര്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം, മികച്ച ഭാഷാ പരിശീലനം, സീറോ-ഫീ റിക്രൂട്ട്മെന്റ് ഇതൊക്കെ അത്യാവശ്യമാണ്. നമ്മുടെ പ്രതിഭകള്‍ തയ്യാറാണ്, ഇനി സംവിധാനങ്ങളും അതിനൊത്ത് മാറണമെന്ന് ടേണ്‍ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ അവിനവ് നിഗം പറഞ്ഞു

Related Stories

No stories found.
Times Kerala
timeskerala.com