എറണാകുളം : മൂവാറ്റുപുഴ പെഴക്കാപ്പിള്ളിയിൽ വൻ കഞ്ചാവ് വേട്ട. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിൽ നിന്നും അഞ്ചര കിലോയിലധികം കഞ്ചാവ് പിടികൂടി.
അസം സ്വദേശി നജ്മുൽ ഇസ്‌ലാമാണ് എക്സൈസിന്റെ പരിശോധനയിൽ പിടിയിലായത്. പരിശോധനയിൽ കഞ്ചാവ് വിറ്റ് ലഭിച്ച തുകയും, മൂന്ന് മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ പ്രദേശത്ത് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.