തിരുവനന്തപുരം : ഡ്രൈ ഡേയിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ 110 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു. കോഴിക്കോട് മൂടാടിയിൽ വീടിനുള്ളിൽ ചാക്കിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 44 ലിറ്റർ മാഹി മദ്യം കണ്ടെടുത്തു. രൺദീപ് (38 വയസ്) എന്നയാളാണ് പിടിയിലായത്.
കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്റ്റർ പ്രവീൺ ഐസക്കും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.