
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ കിട്ടിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടി. മാനസിക സംഘർഷത്തിനും യുവതി ചികിത്സ തേടിയതിന് തെളിവുണ്ട്.
സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്കോട്ട് ഹോട്ടലിലെ രേഖകൾ ഇതിന് തെളിവാണ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നു.
സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ഉന്നയിക്കുന്നത്. സിദ്ദിഖിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടി വെളിപ്പെടുത്തിയത്. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞിരുന്നു. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.