
തിരുവനന്തപുരം : ലൈബീരിയൻ കപ്പൽ കടലിൽ താണതിനെ തുടർന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ അടിഞ്ഞു(containers). ഇന്ന് രാവിലെയാണ് കണ്ടൈനറുകൾ അടിഞ്ഞത്. കണ്ടെയ്നറുകൾ എല്ലാം തുറന്ന നിലയിലാണ്.
കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന വസ്തുക്കൾ കടലിൽ പതിച്ചിരുന്നു. ഇതിനുള്ളിലെ പോളി എത്തിനിക് പെല്ലറ്റുകൾ ഇപ്പോഴും കടലിൽ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പോലീസ് വ്യക്തമാക്കി. തീരദേശത്തെ ജനങ്ങൾക്ക് ഇത് സംബന്ധിച്ച് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതായി പോലീസ് അറിയിച്ചു.
അതേസമയം വർക്കല പാപനാശനം ബലിമണ്ഡപത്തിന് സമീപം തീരത്ത് ചാക്കുകെട്ടുകൾ ചിതറിയ നിലയിൽ കണ്ടെത്തി. ബലിതർപ്പണം നടത്തുന്നവർ ഇതിൽ ചവിട്ടയതായാണ് പുറത്തു വരുന്ന വിവരം.