രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ പരാതികളും തെളിവുകളും ഇനിയും പുറത്തുവരും ; പി സരിന്‍ |P sarin

പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിന്ന് വി ഡി സതീശൻ ഒഴിയണം.
P sarin
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയാണെന്ന് ഡോ. പി സരിൻ. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കൂടുതല്‍ പരാതികളും തെളിവുകളും ഇനിയും പുറത്തുവരും.കെ പി സി സി പ്രസിഡന്റിനെ കളി പാവയാക്കിക്കൊണ്ട് അധികാരം കൈപിടിയിൽ ഒതുക്കാൻ ശ്രമിച്ചയാൾക്കുള്ള പതനമാണ് ഇപ്പോഴുണ്ടായതെന്ന് സരിൻ പറഞ്ഞു.

പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിന്ന് വി ഡി സതീശൻ ഒഴിയണം അതാണ് ആദ്യത്തെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. വി ഡി സതീശൻ ഒരു നേതൃഗുണവും ഇല്ലാത്ത വ്യക്തിയാണ്.പറവൂരിലെ ജനങ്ങളെയും സതീശൻ വിഡ്ഢികളാക്കി. പ്രതിപക്ഷ നേതാവ് എന്നുള്ള പേര് മാറ്റി ഇനി മുതൽ പ്രതിപക്ഷ ആൾക്ക് എന്നായിരിക്കും ഇനി മുതൽ താൻ വിളിക്കുക.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ വന്നതൊക്കെ ഒരു രാത്രി കൊണ്ട് പുറത്തുവന്നതല്ല.

രാഹുലിനെ യൂത്ത്കോൺഗ്രസ് അധ്യക്ഷനാക്കിയതും പാലക്കാട്ടെ സ്ഥാനാർത്ഥിയാക്കിയതും ഷാഫിയായിരുന്നു. പാലക്കാട് രാഹുൽ കാലുകുത്തിയാൽ തിരിച്ചുപോകുമ്പോൾ എംഎൽഎ സ്ഥാനം രാജിവെപ്പിക്കും. ഷാഫിയോടും രാഹുലിനോടും എതിർപ്പുള്ളവരാണ് പാലക്കാട്ടെ കോൺഗ്രസുകാരിൽ ഭൂരിഭാഗവും.ഒരു തവണ മാത്രമേ രാഹുൽ മാങ്കൂട്ടം എംഎൽഎ ആയി കാലുകുത്തുവെന്നും സരിൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com