എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതൽ അറസ്റ്റ് |MDMA case
പാലക്കാട് : എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതൽ പേർ അറസ്റ്റില്‍. സംഭവത്തിൽ മൂന്ന് പേരെയാണ് അന്വേഷണസംഘം പിടികൂടിയത്.
മണ്ണാര്‍ക്കാട് കര്‍ക്കിടാംകുന്ന് പലക്കടവ് വടക്കന്‍ ഹൗസില്‍ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂര്‍ കക്കിരിക്കാട് മഹ്സിന ഹൗസില്‍ കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്പോളി പാലിയത്തയില്‍ ഹൗസില്‍ അതുല്യ റോബിന്‍ (24) എന്നിവരെയാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ 338.16 ഗ്രാം എംഡിഎംഎയുമായി നാഷിഫ്(39), എച്ച്. ഫാസില്‍ (32) എന്നിവര്‍ നടപ്പുണിയില്‍വച്ച് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിൽ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കിയ ഷഫീക്കും എംഡിഎംഎ എത്തിച്ചു നല്‍കിയ ഇടനിലക്കാരായ മുനാഫിസും അതുല്യയും അറസ്റ്റിലായത്.
മുനാഫിസിനെയും അതുല്യയെയും കോയമ്പത്തൂരില്‍ വെച്ചും ഷഫീക്കിനെ അലനല്ലൂരില്‍ നിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. ഇവരുടെ വാഹനത്തില്‍ നിന്നും ഷെഫീക്കിന്റെ എടിഎം കാര്‍ഡും ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.