
കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്റെ ക്ലീന്‍ മൊബിലിറ്റി ബ്രാന്‍ഡായ മോണ്ട്ര ഇലക്ട്രിക് ഗ്രീന്‍ ഡ്രൈവ് മൊബിലിറ്റിയുമായി ചേര്‍ന്ന് ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ദീര്‍ഘകാലപങ്കാളിത്തത്തിന് തുടക്കമിട്ടു. രാജ്യത്തെ ഡെലിവറി മേഖലകളില്‍ കാര്‍ബണ്‍ രഹിത ലോജിസ്റ്റിക്‌സ് സംവിധാനം കൊണ്ടുവരാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തുടനീളം മോണ്ട്ര ഇലക്ട്രിക് 50 ഇവ്യേറ്റര്‍ ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ (ഇ-എസ്‌സിവി) വിന്യസിക്കും.
ടിവോള്‍റ്റ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡ് (മോണ്ട്രയുടെ എസ്‌സിവി വിഭാഗം) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സാജു നായരും ഗ്രീന്‍ ഡ്രൈവ് മൊബിലിറ്റി സ്ഥാപകനും സിഇഒയുമായ ഹരി കൃഷ്ണയും ചേര്‍ന്നാണ് പങ്കാളിത്ത ഉടമ്പടി ഒപ്പുവെച്ചത്.
ഇ-എസ്സിവി വിഭാഗത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന മോണ്ട്ര ഇവ്യേറ്റര്‍, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും സോഫ്റ്റ്‌വെയര്‍ സവിശേഷതകളും ടെലിമാറ്റിക് സംവിധാനങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. മികച്ച ലോഡിംഗ് ശേഷി, സ്മാര്‍ട്ട് ടെക് സവിശേഷതകള്‍, ഈര്‍ജ കാര്യക്ഷമത എന്നിവയിലൂടെ ഗ്രീന്‍ ഡ്രൈവിന്റെ കാര്‍ബണ്‍ രഹിത ഗതാഗത ലക്ഷ്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്. ഇന്ത്യ ഹരിത ഗതാഗതത്തിലേക്ക് മാറുന്ന ഈ ഘട്ടത്തില്‍ മോണ്ട്ര ഇലക്ട്രിക്കും ഗ്രീന്‍ ഡ്രൈവ് മൊബിലിറ്റിയും തമ്മിലുള്ള ഈ കൂട്ടുകെട്ട് സാങ്കേതിക നവീനതയും പരിസ്ഥിതി സൗഹാര്‍ദവും സമന്വയിപ്പിച്ച് ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.