Monsoon : കാലവർഷം ശക്തം ; സംസ്ഥാനത്ത്​ ഒരാഴ്ച വ്യാപക മഴക്ക്​ സാധ്യത; ജാഗ്രതാ നിർദ്ദേശം

Heavy rain
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം (Monsoon ) ശക്തമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.​ അടുത്ത ഒരാഴ്ച കേരളത്തിൽ വ്യാപക മഴക്ക്​ സാധ്യതയെന്നും​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ നൽകിയ മുന്നറിയിപ്പിൽ പറയുന്നു (kerala rain alert). ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിന്​ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വെള്ളിയാഴ്ച മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ്​ വീശാനിടയുണ്ട്​. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

അ​തേ​സ​മ​യം, കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ കേ​ര​ള - ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com