കാലവര്‍ഷം ശക്തിപ്രാപിച്ചു ; കുട്ടികളും മുതിർന്നവരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി |Heavy rain

സംസ്ഥാനത്ത് 59 ദുതിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി.
heavy rain
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയിൽ പലയിടങ്ങളിലും നാശ നഷ്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മഴക്കാലം നേരിടാന്‍ സർവ്വ സജ്ജമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് 59 ദുതിതാശ്വാസ ക്യാമ്പുകൾ തുറന്നു.കുറഞ്ഞ സമയത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.നദികളിൽ ജലനിരപ്പ് ഉയരുന്നു. കുട്ടികളും മുതിർന്നവരും ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവർ മാറി താമസിക്കണം. ബന്ധു വീട്ടിലേയ്ക്ക് അല്ലെങ്കിൽ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം.

വിദ്യാലയങ്ങള്‍ ജൂണ്‍ 2 ന് തുറക്കും. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് സ്കൂളും പരിസരവും വൃത്തിയാക്കണം. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് വേണം.പഞ്ചായത്ത് തലത്തിൽ എമർജൻസി റെസ്പോൺസ് ടീം ഉണ്ട്. വൈദ്യുത കമ്പികൾ പൊട്ടി കിടക്കാൻ സാധ്യതയുണ്ടെന്നും ശ്രദ്ധയിൽ പെട്ടാൽ 9496010101 കെഎസ്ഇബി നമ്പറിലോ അറിയിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com