

മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു വർഷം സസ്പെൻഷനിൽ കഴിഞ്ഞ ഐ ജി ജി ലക്ഷ്മണ്‍ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തു. പൊലീസ് ട്രെയിനിങ് ഐജിയായാണ് ഐജി ലക്ഷ്‌മണയുടെ പുനർനിയമനം. കേസിൽ കോടതിയിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ സർവീസിലേക്ക് തിരിച്ചെടുത്തത്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയമനം നൽകിയത്.
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്.