കോഴിക്കോട് : പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നിർണായക കണ്ടെത്തൽ. തട്ടിയെടുത്ത 40 ലക്ഷത്തിൽ 39 ലക്ഷമാണ് കണ്ടെത്തിയിരിക്കുന്നത്. (Money robbed off from Bank employees)
ഇത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പ്രതി ഷിബിൻ ലാലിൻ്റെ വീടിന് സമീപമുള്ള പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നീക്കം നടത്തിയത്. ഇസാഫ് ബാങ്ക് ജീവനക്കാരിൽ നിന്നാണ് ഇയാൾ പണം തട്ടിയത്.