
പാലക്കാട് : ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സൗരഭ് ദീപക് പിസലാണ്(26) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്നും 39.08 ലക്ഷം രൂപ പിടികൂടി.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തുകടക്കുന്നതിനിടയിലാണ് പിടിയിലായത്. നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.