കോഴിക്കോട് : എരഞ്ഞിപ്പാലത്ത് സ്ത്രീകളുടെ ക്ഷേമത്തിനെന്ന പേരിൽ ആരംഭിച്ച സിറ്റി വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നത് കോടികളുടെ വെട്ടിപ്പെന്ന് വിവരം. (Money fraud in Kozhikode )
നടപടിക്രമങ്ങളൊന്നും പാലിക്കാതയുള്ള വായ്പകൾ അനുവദിച്ചും, തോന്നിയത് പോലെ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങി ധൂർത്തടിച്ചുമെല്ലാം ആണ് 9 കോടിയിലേറെ രൂപയുടെ ബാധ്യത സൃഷ്ടിച്ചത്.
ഇക്കാര്യമുള്ളത് സഹകരണ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ്. നിക്ഷേപകർ പറയുന്നത് ക്രമക്കേട് പുറത്തായിട്ടും പോലീസ് നടപടിയെടുക്കാൻ തയ്യാറാകുന്നില്ല എന്നാണ്.