
തിരുവനന്തപുരം : ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച്ച ആരംഭിക്കും. ഇക്കാര്യം അറിയിച്ചത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്. (Money allocated for Welfare pension)
831 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും.
ബാങ്ക് അക്കൗണ്ട് വഴി 26 ലക്ഷത്തിലേറെ പേർക്ക് തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി തുക കൈമാറും.