
നടൻ മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായാണ് വിസ്‌മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസ് ആണ് ചിത്രത്തിന്റെ പേരു പ്രഖ്യാപിച്ചത്. ശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. മകൾക്ക് ആശംസയുമായി നടൻ മോഹൻലാൽ രംഗത്തെത്തി. ‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ “തുടക്കം” സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിൻറെ ആദ്യപടിയാകട്ടെ’- എന്ന് മോഹൻലാൽ കുറിച്ചു.(Mohanlal's daughter Vismaya to star in film)
ഇതൊരു നിയോഗമായി കാണുന്നുവെന്ന് സംവിധായകൻ ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ എന്നും ജൂഡ് പറയുന്നു.