തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 4 മണിക്കാണ് പ്രഖ്യാപനം നടത്തുക.(Mohanlal and Kamal Haasan will not participate in the government's program)
പരിപാടിയിൽ പ്രമുഖ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. നടന്മാരായ കമൽഹാസനും മോഹൻലാലും പരിപാടിയിൽ പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും മുൻ നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് ഇവർക്ക് എത്താൻ കഴിയാത്തതെന്ന് സർക്കാരിനെ അറിയിച്ചു.
2021-ൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ അധികാരമേറ്റയുടൻ കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി നടപ്പാക്കിയത്.