കണ്ണൂർ : വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി. 5, 6 ബ്ലോക്കുകളിൽ നിന്നായാണ് ഇവ കണ്ടെടുത്തത്. ഇത്തവണ മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ചാർജർ, ഒരു ഇയർഫോൺ എന്നിങ്ങനെ വൻ കണ്ടെത്തൽ തന്നെയാണ് നടന്നത്. (Mobile phones found from Kannur Central Jail )
ഇവയെല്ലാം ഉണ്ടായിരുന്നത് വാട്ടർ ടാങ്ക്, കല്ലുകൾ എന്നിവയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലാണ്. കീപാഡ് ഫോണുകൾ പിടികൂടിയത് വെള്ളിയാഴ്ച്ച രാത്രി നടത്തിയ പരിശോധനയിലാണ്.