ഉടുമ്പൻചോല പിടിക്കാൻ MM മണി തന്നെ വരണം: നിർണ്ണായക നീക്കവുമായി CPM, മറു സ്ഥാനാർത്ഥിയെ നിർത്താൻ UDF | CPM

വെല്ലുവിളിയുമായി യുഡിഎഫ്
MM Mani himself to contest in Udumbanchola, CPM takes decisive move
Updated on

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ കരുത്തുറ്റ കോട്ടയായ ഉടുമ്പൻചോല നിലനിർത്താൻ മുതിർന്ന നേതാവ് എം.എം. മണിയെ തന്നെ വീണ്ടും കളത്തിലിറക്കാൻ സിപിഎം നീക്കം. മണിയുടെ കാര്യത്തിൽ ടേം വ്യവസ്ഥയിൽ പ്രത്യേക ഇളവ് നൽകണമെന്ന് ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന സമിതിയോട് ആവശ്യപ്പെടും. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഈ നിർണ്ണായക തീരുമാനം.(MM Mani himself to contest in Udumbanchola, CPM takes decisive move)

സമീപകാലത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ എൽഡിഎഫിനുണ്ടായ വോട്ട് ചോർച്ചയാണ് നേതൃത്വത്തെ പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞ തവണ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ഭരണം കയ്യാളിയിരുന്ന എൽഡിഎഫിന് ഇത്തവണ അഞ്ചെണ്ണം നഷ്ടമായി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38,305 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം എം.എം. മണി നേടിയടത്ത്, തദ്ദേശ വോട്ടുകൾ പരിശോധിക്കുമ്പോൾ യുഡിഎഫ് നേരിയ മുൻതൂക്കം നേടിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഒരു പുതുമുഖത്തെ പരീക്ഷിക്കുന്നത് ഗുണകരമാകില്ലെന്നും, മണിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമേ മണ്ഡലം നിലനിർത്താനാകൂ എന്നും ജില്ലാ നേതൃത്വം വിശ്വസിക്കുന്നു.

81 വയസ്സുകാരനായ എം.എം. മണി ആരോഗ്യപരമായ കാരണങ്ങളാൽ മാറിനിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ശാരീരിക അവശതകൾക്കിടയിലും മണ്ഡലത്തിലെ പരിപാടികളിൽ അദ്ദേഹം സജീവമാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ എം.എം. മണിക്കെതിരെ അതിശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്താനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്.

Related Stories

No stories found.
Times Kerala
timeskerala.com