

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുത്തത് ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പെൺമക്കളുടെ ഹരജി ഹൈകോടതി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി. ഹർജിക്കാരുടെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം ജസ്റ്റിസ് വി.ജി. അരുൺ ഹർജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
താൻ മരിച്ചാൽ മൃതദേഹം അടക്കംചെയ്യണമെന്ന് ലോറൻസ് പറയുന്ന വിഡിയോ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വരെ തീർപ്പാക്കിയ കേസിൽ മക്കളായ ആശ ലോറൻസും സുജാത ബോബനും ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകിയത്.