

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കാൻ കളമശേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം ചോദ്യംചെയ്ത് മകള്‍ ആശ ലോറന്‍സ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
മൃതദേഹം ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാന്‍ അനുമതി തേടിയാണ് ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ കോടതിയെ സമീപിച്ചത്. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്കിയില്ലെങ്കില് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും. ജസ്റ്റീസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാകും വിധി പറയുക.