തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് എം എം ഹസൻ രംഗത്തെത്തി. അമ്മി കൊത്താനുണ്ടോയെന്ന് ചോദിക്കുന്നത് പോലെയാണ് പോലീസ് പരാതിക്കാരുണ്ടോയെന്ന് ചോദിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. (MM Hassan supports Rahul Mamkootathil)
എം എൽ എ സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യമുന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ സ്ത്രീപീഡകരെ സംരക്ഷിക്കുന്നയാൾ ആണെന്നും, നിയമസഭയിൽ വരണമോയെന്നത് എം എൽ എയുടെ തീരുമാനം ആണെന്നും പറഞ്ഞ അദ്ദേഹം, ഷാഫി പറമ്പിലിനെ തടഞ്ഞാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല എന്നും വ്യക്തമാക്കി.