
തിരുവനന്തപുരം: എറണാകുളം തൃപ്പൂണിത്തുറ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. (M. M. Hassan)
സഹപാഠികളുടെ ക്രൂരമായ റാഗിങിനെ തുടര്‍ന്നാണ് മകൻറെ മരണ കാരണമെന്നാണ് മാതാപിതാക്കൾ പരാതിപ്പെട്ടത്. ക്രൂരമായ റാഗിങ് നമ്മുടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകാതിരിക്കാൻ ഉള്ള മാതൃകാപരമായ നടപടികളാണ് ഉണ്ടാക്കേണ്ടത്. കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും എം.എം. ഹസൻ കത്തിൽ ആവശ്യപ്പെട്ടു.