തിരുവനന്തപുരം: പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് (ബുധനാഴ്ച) തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.ജാമ്യാപേക്ഷയിന്മേലുള്ള വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തിൽ കോടതി ആദ്യമായി തീരുമാനമെടുക്കും.
തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിൻ്റെ പ്രധാന വാദം. പീഡനാ രോപണവും ഗർഭച്ഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ നിഷേധിച്ചിട്ടുണ്ട്. ഇതിന് പിന്തുണയായി ഡിജിറ്റൽ തെളിവുകളും അദ്ദേഹം കോടതിയിൽ ഹാജരാക്കി.
രാഹുലിനെതിരെ ശക്തമായ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.പാലക്കാട്ടും തിരുവനന്തപുരത്തും പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിയിരുന്നു.ഒളിവിൽ കഴിയുന്ന രാഹുലിനായി തമിഴ്നാട്ടിലും കർണാടകയിലും പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്.കോടതിയുടെ ഇന്നത്തെ തീരുമാനം കേസിൻ്റെ ഗതിയിൽ നിർണ്ണായകമാകും.