കൊച്ചി : മലയാള സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ് സാനു മാഷിൻ്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. വേദനയോടെ മലയാള സാഹിത്യ ലോകം ഇന്ന് അദ്ദേഹത്തിന് വിട നൽകും.(MK Sanu passes away)
രാവിലെ 9 മണിക്ക് ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ 10 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും.
ഇന്ന് വൈകുന്നേരം അഞ്ചിന് രവിപുരം ശ്മാശാനത്തിലാണ് സംസ്ക്കാരം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹത്തിൻ്റെ വിയോഗം സംഭവിച്ചത്.