
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീടിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും(Mithun's house is mine too). വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കും. തേവലക്കര ബോയ്സ് ഹൈസ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് ഭവന നിർമാണം നടത്തുന്നത്. മിഥുന്റെ വീട് എന്റെയും എന്ന് പേരിട്ട പദ്ധതി മുഖേനയാണ് നിർമാണം നടക്കുന്നത്.
ഇന്ന് രാവിലെ നടക്കുന്ന ശിലാ സ്ഥാപന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കോവൂർ കുഞ്ഞുമോൻ എംഎൽഎ, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ തുടങ്ങിയവർ സാനിധ്യം വഹിക്കും.