Mithun death case

മിഥുന്റെ മരണം: തേവലക്കര സ്കൂളിന്റെ ഭരണ സമിതി പിരിച്ചു വിട്ട് സർക്കാർ; മാനേജരെ അയോഗ്യനാക്കി, പകരം ചുമതല കൊല്ലം ഡി.ഇ.ഒയ്ക്ക് | Mithun's death

സ്കൂളിന്റെ സുരക്ഷാ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുടെ ചുമതല മാനേജർക്കാണ്.
Published on

കൊല്ലം: തേവലക്കര ബോയിസ് ഹൈസ്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ നടപടിയെടുത്ത് സർക്കാർ(Mithun's death). സ്കൂളിന്റെ ഭരണ സമിതി സർക്കാർ പിരിച്ചു വിട്ടു.

സ്കൂളിന്റെ സുരക്ഷാ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുടെ ചുമതല മാനേജർക്കാണ്. എന്നാൽ തങ്ങളുടെ ഭാഗത്തു നിന്നും പിഴവൊന്നും ഉണ്ടായിട്ടില്ലെന്നാണ് സർക്കാറിന് സ്കൂൾ അധികൃതർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

മാനേജരുടെ മറുപടി തൃപ്തികരമല്ലെന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നുമാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. സ്കൂളിലെ മാനേജറായ തുളസീധരൻ പിള്ളയെ അയോഗ്യനാക്കി. പകരം കൊല്ലം ജില്ലാ പൊതുവിദ്യാഭ്യാസ ഓഫീസർക്കാണ് നിലവിൽ സ്കൂളിന്റെ ഭരണ ചുമതല നൽകിയിരിക്കുന്നത്.

Times Kerala
timeskerala.com