കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപനം ഇന്ന്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന വീട് നിർമ്മാണം 'മിഥുന്‍റെ വീട് എന്‍റെയും' എന്ന പേരിലാണ് നടക്കുന്നത്. (Mithun death case)
ഇന്ന് മന്ത്രി വി ശിവൻകുട്ടിയാണ് ശിലാസ്ഥാപനം നിർവ്വഹിക്കുന്നത്. ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ എന്നിവരും ഭാഗമാകും.