
കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ എന്ന 13കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് കെ എസ് ഇ ബി. ഓവർസിയർക്ക് സസ്‌പെൻഷൻ ലഭിച്ചു. (Mithun death case)
നടപടി ഉണ്ടായിരിക്കുന്നത് തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിന് നേർക്കാണ്. അപകടകരമായ നിലയിൽ ലൈൻ പോയിട്ടും ആരും അനങ്ങിയിരുന്നില്ല.
ഏറെ വിവാദമായ സംഭവത്തിൽ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും, മാനേജ്‌മെൻറിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്‌തിരുന്നു.