
ചെറിയ തുകയുടെ സാമ്പത്തിക ലാഭത്തിനായി ബാങ്ക് അക്കൗണ്ടുകള്‍, എ.ടി.എം. കാര്‍ഡുകള്‍, പാസ്ബുക്കുകള്‍, സിം കാര്‍ഡുകള്‍ എന്നിവ തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കേരള പോലീസ് അറിയിച്ചു. ഇത്തരം അക്കൗണ്ടുകള്‍ 'മ്യൂള്‍ അക്കൗണ്ടുകള്‍' ആയി ഉപയോഗിച്ച് അനധികൃത പണമിടപാടുകള്‍ നടത്തുകയും, അതിന്റെ നിയമപരമായ എല്ലാ ഉത്തരവാദിത്തവും അക്കൗണ്ട് ഉടമയ്ക്ക് തന്നെയായിരിക്കുകയും ചെയ്യും. ഇത് ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, എ.ടി.എം. കാര്‍ഡുകള്‍, പാസ്ബുക്കുകള്‍, സിം കാര്‍ഡുകള്‍ എന്നിവ ആര്‍ക്കും കൈമാറരുത്.
സംശയകരമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് സൈബര്‍ പോലീസിനെ അറിയിക്കുക.
സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സ്വയം സുരക്ഷിതരാകാന്‍ ജാഗ്രത പുലര്‍ത്തുക.