
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ ഇന്നും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി-4 എന്ന പോയന്റിലാണ് ഇന്ന് തെരച്ചിൽ നടത്തുക. (Mission Arjun Continues: dredger search in gangavali river)
ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ച് ഇന്നലെ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ആദ്യത്തെ പോയിന്റില്‍ നിന്നും ടാങ്കറിന്റെ രണ്ട് ടയറുകളും ആക്സിലേറ്ററും കണ്ടെത്തിയിരുന്നു. രണ്ടാം പോയിന്റില്‍ നിന്നാണ് ടാങ്കറിന്റെ ക്യാബിന് കണ്ടെത്തിയത്.