
ആലപ്പുഴ : വീട്ടിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ ചിറപ്പറമ്പിൽ സുനീഷിന്റെ ഭാര്യ മായ (37) യുടെ മൃതദേഹമാണ് വീടിന് സമീപത്തെ വാടതോട്ടിൽ കണ്ടെത്തിയത്.
തിങ്കൾ വൈകിട്ട് നാലോടെയാണ് മായയെ കാണാതായത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാനസികപ്രശ്നങ്ങൾക്കും കോട്ടലിനും ചികിൽസയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.