woman death

കാണാതായ സ്ത്രീയെ അടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി |woman death

പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ (38) ആണ് മരണപ്പെട്ടത്.
Published on

തിരുവല്ലം: കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ (38) ആണ് മരണപ്പെട്ടത്. ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ കിണറില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്.

മരണപ്പെട്ട ഉഷ വെളളായണി കാര്‍ഷിക കോളേജിലെ ഫാം തൊഴിലാളിയാണ്.ഞായറാഴ്ച ഉച്ചമുതല്‍ ഉഷയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരുവല്ലം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസെത്തി നടത്തിയ തിരച്ചിലില്‍ അയല്‍വാസിയുടെ കിണറിന്റെ മുകളിലുളള വല മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയില്‍ കിണറിനുളളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.

Times Kerala
timeskerala.com