തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ല |missing case

സംഭവത്തിൽ പാര്‍വതിയുടെ മുറിയില്‍ നിന്നും കുറിപ്പ് കണ്ടെത്തി.
missing cause
Published on

തിരുവന്തപുരം : തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി. കിളിമാനൂര്‍ സ്വദേശി പാര്‍വതിയെയാണ് കാണാതായത്. സ്വകാര്യ ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇന്നലെ യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്.

സംഭവത്തിൽ പാര്‍വതിയുടെ മുറിയില്‍ നിന്നും കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പാര്‍വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.യുവതിയുടെ ടെലിഗ്രാം പരിശോധിച്ചതില്‍ നിന്നും നാലര ലക്ഷം രൂപ വിവിധ അകൗണ്ടുകളിലേക്ക് അയച്ചതിന്റെ രേഖകള്‍ കണ്ടെത്തി.

അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു. എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം. എന്റെ മക്കളെ നോക്കണം. ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് കുറിപ്പില്‍ പറയുന്നത്.ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകളാണ് പോലീസിന്റ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇന്നലെ പാര്‍വതി കിളിമാനൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി 4,80,000 രൂപ വാങ്ങി. ഇതില്‍ 2,92,000 രൂപ ആദിക് നലാഗി എന്നയാളുടെ ഉത്തരേന്ത്യന്‍ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. സമാനമായി ഗൂഗിള്‍ പേ വഴി 1,50,000 രൂപ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകളും യുവതിയുടെ ഫോണില്‍ നിന്നും കണ്ടെത്തി. യുവതിക്കായി വ്യാപക തിരച്ചില്‍ നടത്തുകയാണ് പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com