പത്തനംതിട്ട : രണ്ടു മാസം മുൻപ് തിരുവല്ലയിൽ നിന്നും കാണാതായ സ്ത്രീയെയും പെൺമക്കളെയും കണ്ടെത്തി. തിരുവല്ല പൊടിയാടിയിൽ നിന്നും കാണാതായ റീന, രണ്ടു പെണ്മക്കൾ എന്നവരെയാണ് കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയത്. (Missing woman and children found from Tamil Nadu)
ഇവരെ ഓഗസ്റ്റ് 17 മുതൽ കാണാതായിരുന്നു. പോലീസ് ഇവരെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലുൾപ്പെടെ ഇവരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയതിനെ തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ തമിഴ്‌നാട് സർക്കാരിന്റെ അഭയ കേന്ദ്രത്തിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
റീനയുടെ ഭർത്താവ് അനീഷ് ഇവരുടെ തിരോധാനത്തിന് പിന്നാലെ ജീവനൊടുക്കിയിരുന്നു. കേസിൽ ഇയാളെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.