
കൊച്ചി : ഭാര്യയെ മലയാളി തടവിലാക്കി എന്ന ആരോപണവുമായി ചെന്നൈ സ്വദേശി നൽകിയ ഹർജി ഒത്തുതീർപ്പാക്കി ഹൈക്കോടതി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള 44 കാരിയായ തൻ്റെ ഭാര്യയെ തൃശൂർ സ്വദേശി കെ എം ജോസഫ് സ്റ്റീവനും കൂട്ടാളികളും പണത്തിനായി അനധികൃതമായി തടങ്കലിൽ വയ്ക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത് ചെന്നൈയിൽ നിന്നുള്ള റിട്ടയേർഡ് എൻജിനീയർ ജീൻ സിംഗാണ്. (Missing ‘wife’ of Chennai man reaches out to Kerala HC )
ഹർജി പരിഗണിച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്. യുവതിയെ ശനിയാഴ്ച സിറ്റി പോലീസ് കണ്ടെത്തി.
ഇവർ ഇന്ന് ഹൈക്കോടതിയിൽ എത്തി തന്നെ ഹർജിക്കാരൻ നിയമപരമായി വിവാഹം ചെയ്തിട്ടില്ല എന്നും, തന്നെ ആരും തടഞ്ഞ് വച്ചിട്ടില്ല എന്നും, സ്വമേധയാ വീട് വിട്ടിറങ്ങിയതാണെന്നും വെളിപ്പെടുത്തി. തുടർന്നാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയത്.